കൊച്ചി : സേവനവേതന വ്യവസ്ഥയും തസ്തികനിർണയവും സർക്കാർ പ്രഖ്യാപിച്ച ശമ്പളവും ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന അസി. സർജൻമാരായ 18 ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയിൽ ഹർജിനൽകി. ഇന്റേണികൾ എന്നു രേഖപ്പെടുത്തി തസ്തികയെന്തെന്ന് വ്യക്തമാക്കാതെയാണ് തങ്ങളെ നിയമിച്ചിട്ടുള്ളതെന്നും ജൂനിയർ ഡോക്ടർമാർക്ക് 42,000 രൂപ വീതം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നൽകിയില്ലെന്നും ഹർജിയിൽ പറയുന്നു. കൃത്യമായ സേവനവേതന വ്യവസ്ഥകൾ നിലവിലില്ലാത്തതിനാൽ ഡേറ്റ എൻട്രിക്കുവരെ തങ്ങളെ നിയോഗിക്കുന്നുണ്ടെന്നും സമയക്രമമൊന്നുമില്ലാതെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഡ്യൂട്ടി നൽകുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.