അങ്കമാലി: മഞ്ഞപ്ര പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ എത്തിയതിനെ തുടർന്ന് സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റി ഓഫിസ് അടച്ചു. ഏരിയ സെക്രട്ടറിയുൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോയി. മഞ്ഞപ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന 33 വയസുള്ളയാളാണ് ഓഫീസിൽ എത്തിയത്. ആർ.ടി ഓഫിസിനു സമീപത്തുള്ള ഇ-സേവന കേന്ദ്രത്തിലും ഇയാൾ പോയിരുന്നു. ഇയാളുടെ ഭാര്യയ്ക്കും കുട്ടിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നഗരസഭാ പ്രദേശത്ത് രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.തുറവൂരിൽ ഇന്നലെ പരിശോധിച്ച സ്രവങ്ങളുടെയെല്ലാം ഫലം നെഗറ്റീവായി.ഒരു കുടുംബത്തിലെ രണ്ടു പേർക്ക് കൊവിഡ് സ്വിരീകരിച്ചതാടെ നഗരസഭ 26ാം വാർഡ് മൈക്രൊ കണ്ടെയ്‌മെന്റ് സോണാക്കി .