പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ പൊലീസ് രാജ് അവസാനിപ്പിക്കണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. ഒരു മാസമായി പശ്ചിമകൊച്ചിയിലെ 28 ഡിവിഷനുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ദുരിതബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചിട്ടും ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ സർക്കാർ കനത്ത പരാജയമാണ്. ഭരണമുന്നണിയിലെ എം.എൽ.എ ഉള്ള പ്രദേശത്ത് ഇതാണ് സ്ഥിതിയെങ്കിൽ മറ്റു സ്ഥലങ്ങളിൽ സ്ഥിതി ഇതിലും കഷ്ടമാണ്. ഹാർബർ തുറന്നെങ്കിലും ഇവിടേക്ക് എത്തിച്ചേരാൻ തൊഴിലാളികൾക്ക് കഴിയാത്ത സ്ഥിതിയാണ്. മേഖലയ്ക്ക് ഇളവു നൽകാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.