പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദിയോടനുബന്ധിച്ച് സൗജന്യമായി നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ പ്രസിഡന്റ് ടി.കെ. വൽസൻ നിർവഹിച്ചു. പുല്ലാർദേശം എസ്.എൻ റോഡ് പരിസരത്ത് താമസിക്കുന്ന വനജയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. ബാങ്ക് കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്. ചടങ്ങിൽ കെ. സുരേഷ്, സോണി ഫ്രാൻസിസ്, കെ.പി. ശെൽവൻ, ഹേമ, കെ. സതി തുടങ്ങിയവർ സംബന്ധിച്ചു.