കൊച്ചി: ശിവസേന കടവന്ത്ര യൂണിറ്റ് വാർഷികത്തോടനുബന്ധിച്ച് സൗജന്യമാസ്ക് വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സുധീർ ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വൈ.കുഞ്ഞുമോൻ, യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ, ജില്ലാ ട്രഷറർ ശിവൻ കുഴുപ്പിള്ളി, അരുൺബാബു, സജീവൻ പെരുമ്പിള്ളി, ഗിരീഷ് കുമാർ, ടി.എ. അപ്പു തുടങ്ങിയവർ പ്രസംഗിച്ചു.