aluva
ആലുവ മാർക്കറ്റ് ഇന്ന് രാവിലെ

ആലുവ: കൊവിഡ് രോഗ വ്യാപന കേന്ദ്രമെന്ന് കണ്ടെത്തിയതിനെ തുടർന്ന് 41 ദിവസം പൂട്ടിയിട്ടിരുന്ന ആലുവ പച്ചക്കറി - മത്സ്യ മാർക്കറ്റ് ഇന്ന് പുലർച്ചെ മുതൽ ഉപാധികളോടെ തുറന്നു. ആദ്യഘട്ടത്തിൽ മൊത്ത വ്യാപാരമാണ് അനുവദിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തിങ്കാളാഴ്ച്ച മുതൽ ചില്ലറ വ്യാപാരവും തുടങ്ങും. പച്ചക്കറികളുമായി വരുന്ന വാഹനങ്ങൾ ആറ് മണിക്ക് മുമ്പായി ചരക്കിറക്കി മാർക്കറ്റിന് പുറത്ത് കടത്തി. മത്സ്യ മാർക്കറ്റിൽ നിന്നും ചില്ലറ വില്പനക്കായി മത്സ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും ആറ് മണിക്ക് മുമ്പ് പുറത്തുകടക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശവും കച്ചവടക്കാർ പാലിച്ചു. കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നറിയാൻ വ്യാപാരി യൂണിയൻ പ്രതിനിധികളടങ്ങുന്ന പത്തംഗ ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്. പൊലീസും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശം ജാഗ്രത സമിതി നടപ്പാക്കണം. ഏതെങ്കിലും തരത്തിൽ വീഴ്ച്ചയുണ്ടായാൽ മാർക്കറ്റ് വീണ്ടും അടച്ചിടുന്ന സാഹചര്യമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് ലോറി ജീവനക്കാർക്ക് മാത്രമായി മത്സ്യമാർക്കറ്റിനോട് ചേർന്ന് ശൗചാലയം ഒരുക്കിയിട്ടുണ്ട്.

അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭ, പൊലീസ്, വ്യാപാരികൾ, യൂണിയൻ പ്രതിനിധികളുടെ യോഗമാണ് തീരുമാനമെടുത്തത്. ക്വാറന്റൈയ്‌നിൽ കഴിയുന്ന ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാറുമായി ഓൺലൈൻ ചർച്ച നടത്തിയ ശേഷമാണ് മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചത്.

മാർക്കറ്റിലെ നിയന്ത്രണങ്ങൾ ഇങ്ങനെ