കൊച്ചി: കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന് കീഴിലുള്ള യു.ഐ.ഡി.എ.ഐ. നേരിട്ട് നടത്തുന്ന ആധാർ സേവാകേന്ദ്രം പാലാരിവട്ടത്ത് പ്രവർത്തനമാരംഭിച്ചു. യു.ഐ.ഡി.എ.ഐ. സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന കേന്ദ്രമാണിത്. അവധി ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പ്രവർത്തിക്കും. ദിവസേന 250 ഓളം പേർക്ക് പുതിയ ആധാർ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യമുണ്ട്.
ആധാർ എൻറോൾമെന്റ്, പേര്, വിലാസം, ലിംഗം, ജനനത്തീയതി, മൊബൈൽനമ്പർ, ഇമെയിൽ വിലാസം എന്നിവയുടെ തിരുത്തൽ, ഫോട്ടോ, വിരലടയാളം, ഐറിസ് മുതലായ ആധാറിലെ ബയോമെട്രിക് വിവരങ്ങുടെ പരിഷ്‌കരണം, ആധാർ പ്രിന്റിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ബുക്കിംഗ് വഴിയായിരിക്കും ഇപ്പോൾ സേവനങ്ങൾ നൽകുന്നത്. https://appointments.uidai.gov.in/bookappointment.aspx, https://ask1.uidai.gov.in എന്നിവവഴി സേവനങ്ങൾ ലഭിക്കും.