പിറവം: കൊവിഡ്-19 പടരുന്ന സാഹചര്യം മുൻനിർത്തി എസ്.എൻ.ഡി.പി.യോഗം പാലച്ചുവട് മുളക്കുളം നോർത്ത് ശാഖയുടെ നേതൃത്വത്തിൽ ഹോമിയോ പ്രതിരോധ മരുന്നായ ഹോമിയോപ്പതിക് ഇമ്യൂൺ ബൂസ്റ്റർ വിതരണം നടത്തി. ആയിരത്തോളം പേർ ബൂസ്റ്റർ സ്വീകരിച്ചു. ജില്ലാ ഹോമിയോോ ആശുപത്രിയുടെെ സഹകരണത്തോടെയായിരുന്നുു പദ്ധതി.
ശാമാങ്കണത്തിൽ നടന്ന പരിപാടി നഗരസഭ പ്രതിപക്ഷ നേതാവ് ഡോ.അജേഷ് മനോഹർ ഉദ്ഘാടനം ചെയ്തു. ഡോ.സാഗർ നേതൃത്വം നൽകി. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ ശാഖാ പ്രസിഡന്റ് രാജീവ് പ്ലാക്കിൽ , സെക്രട്ടറി എം.എ.സുമോൻ, ജി. ഗുപ്തൻ ,ഓമന ശശിധരൻ എന്നിവർ നേതൃത്വം നൽകി.