ഏലൂർ: പാതാളത്ത് നടന്ന അടിപിടിയിൽ ഏലൂർ കിഴക്ക് വള്ളോപ്പിള്ളിൽ താഴത്ത് വീട്ടിൽ പ്രശാന്തിന് (24) കുത്തേറ്റു. ബുധൻ രാത്രി സ്റ്റേറ്റ് ബാങ്ക് പാതാളം എ.ടി.എം കൗണ്ടറിൽ വച്ച് രമേശൻ, ശരവണൻ, രാജേഷ് ,മഹേന്ദ്രൻ എന്നിവർ ആക്രമി​ച്ചതായി​ ലഭി​ച്ച പരാതി​യി​ൽ ഏലൂർ പൊലീസ് കേസെടുത്തു.