പറവൂർ: ചിറ്റാറ്റുകാര,വടക്കേക്കര പഞ്ചയാത്തുകളിലേക്കുള്ള പഴയ പറവൂർ പാലത്തിലൂടെയുള്ള കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുവാൻ 32 ലക്ഷം രൂപയുുടെ ഭരണാനുമതി ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. പ്രളയദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പഴയ ഇരുമ്പ് പാലത്തിലൂടെ ഇട്ടിരുന്ന പൈപ്പ് പാലത്തിന്റെ കാലപ്പഴക്കത്തിൽ ഏതു സമയവും വീഴാറായ നിലയിലാണ്. പാലത്തിന് കേടുപാടുകൾ സംഭവിച്ചാൽ ഈ രണ്ടു പഞ്ചായത്തുകളിലെയും കുടിവെള്ളം ദീർഘനാൾ മുടങ്ങും. പഴയ പാലത്തിനു മുകളിലൂടെയുള്ള പൈപ്പ് മാറ്റി പുഴയുടെ അടിയിലൂടെ സ്ഥാപിക്കുന്നത്. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം അനുമതി ലഭിക്കാതിരുന്നതിനാൽ ജലസേജന വകുപ്പ് മന്ത്രിയെയും വാട്ടർ അതോറിറ്റിയുടെ മാനേജിംഗ് ഡയറക്ടറേയും നേരിൽ കണ്ട് ഇകാര്യം ബോധ്യപ്പെടുത്തിയിരുന്നതായി എം.എൽ.എ പറഞ്ഞു.