rummy

കൊച്ചി : കോട്ടയം മണർകാട് ക്രൗൺ ക്ളബ്ബിലെ ചീട്ടുകളി കളത്തിൽ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്ത കേസ് റദ്ദാക്കാൻ ക്ളബ്ബ് പ്രസിഡന്റ് വി.എം. സന്തോഷ് ഹൈക്കോടതിയിൽ ഹർജി നൽകി. മതിയായ അനുമതി വാങ്ങിയാണ് ക്ളബ്ബ് പ്രവർത്തിക്കുന്നതെന്നും പൊലീസ് അതിക്രമിച്ചു കയറിയതാണെന്നും ഹർജിയിൽ പറയുന്നു.

ജൂലായ് 11നാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ക്ളബ്ബിൽ മിന്നൽ പരിശോധന നടത്തി 18 ലക്ഷം രൂപയുമായി 43 പേരെ പിടികൂടിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ളബ് പ്രവർത്തിച്ചിരുന്നതെന്നും മറ്റു ചില താല്പര്യങ്ങളെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.