sp
എറണാകുളം ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘം ഏർപ്പെടുത്തിയ ഓണക്കിറ്റ് വിതരണം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നിർവഹിക്കുന്നു

ആലുവ: പൊലീസുകാർക്ക് ഓണക്കിറ്റുമായി എറണാകുളം ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘം. ആയിരം രൂപാ വിലവരുന്ന കിറ്റിൽ 25 പലവ്യഞ്ജന സാധനങ്ങളാണുള്ളത്. റൂറൽ ജില്ലയിലെ വിതരണോദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നിർവഹിച്ചു. ഡിവൈ.എസ്.പി. ജി. വേണു, എസ്. എച്ച്.ഒ എൻ. സുരേഷ് കുമാർ, സംഘം വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ്, കെ.പി.എ ജില്ലാ

പ്രസിഡന്റ് എം.എം. അജിത് കുമാർ,സെക്രട്ടറി എം.വി. സനിൽ, കെ.പി.ഒ.എ ട്രഷറർ അബ്ദുൾ സലാം തുടങ്ങിയവർ സംബന്ധിച്ചു. എറണാകുളം ജില്ലയിലെ 7000ഓളം പൊലീസുദ്യോഗസ്ഥർക്ക് കിറ്റ് ലഭ്യമാകും. ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി സംഘം നടപ്പിലാക്കുന്നത്.