കൊച്ചി: കരൾരോഗ ഭീഷണിയെ കാമിലാരിയാൽ ബന്ധിച്ച എറണാകുളത്തെ എൻ.കെ.പി വൈദ്യർസ് സ്പെഷ്യാലിറ്റി ക്ളിനിക്, അലോപേഷ്യാ മൂലമുള്ള മുടികൊഴിച്ചിലിനും അനുബന്ധ പ്രശ്നങ്ങൾക്കും ശാശ്വതപരിഹാരവുമായി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.
കരൾരോഗമെന്നു കേട്ടാൽ കാമിലാരിയെന്ന പരിഹാരം നിർദ്ദേശിക്കാൻ ഏതൊരാൾക്കും ധൈര്യംപകർന്ന വൈദ്യവചസ്പതി പരേതനായ എൻ.കെ. പത്മനാഭൻ വൈദ്യരുടെ പിന്മുറക്കാരാണ് ആയിരങ്ങളെ അലട്ടുന്ന അലോപേഷ്യയ്ക്കും മറുമരുന്ന് കണ്ടെത്തിയത്. സ്ത്രീകൾക്ക് ശിരസിലും പുരുഷന്മാർക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കണ്ടുവരുന്ന ഫംഗസ് മൂലമുള്ള ത്വക്ക് രോഗമാണ് അലോപേഷ്യ.
രോഗം ബാധിച്ച ഭാഗത്ത് മുടി/രോമം പൂർണമായും കൊഴിഞ്ഞുപോകുന്നതാണ് ലക്ഷണം. കൂടിയ അളവിൽ മുടികൊഴിച്ചിലുണ്ടാകുന്നത് ചെറുപ്പക്കാരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ കടുത്ത മാനസിക സംഘർഷത്തിനും അതുവഴി മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
കേൾക്കുമ്പോൾ നിസാരമെന്ന് തോന്നാമെങ്കിലും അനുഭവസ്ഥരെ സംബന്ധിച്ചിടത്തോളം മാരകമായ ഒരവസ്ഥയാണിത്. അലോപേഷ്യയ്ക്ക് ഫലപ്രമായ ചികിത്സ കണ്ടെത്താനാകാതെ ആധുനിക വൈദ്യശാസ്ത്രംപോലും പകച്ചുനിൽക്കുമ്പോഴാണ് ന്യൂപാൽ ഫാർമയുടെ ഗവേഷകസംഘം ഈ അപൂർവനേട്ടം കൈപ്പിടിയിലൊതുക്കിയത്.
ശുദ്ധമായ ആയുർവേദ മൂലികകളാൽ തയ്യാറാക്കുന്ന ഇന്ദ്രലുപ്ത ചൂർണവും ഇന്ദ്രലുപ്ത തൈലവുമാണ് ഈ അസുഖത്തിനുള്ള ഔഷധം. അതോടൊപ്പം ഓരോരുത്തരുടേയും ആരോഗ്യപ്രശ്നങ്ങൾക്ക് അനുസരിച്ച് കഴിക്കാൻ ചിലമരുന്നുകൾ കൂടിയുണ്ട്. അനുഭവസ്ഥരിൽ നിന്നറിഞ്ഞെത്തുന്ന രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചതോടെയാണ് ന്യൂപാൽ ഫാർമ അലോപേഷ്യ രോഗത്തിന്റെ വ്യാപ്തിയും തീവ്രതയും തിരിച്ചറിഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേട്ടറിവിന്റെ അടിസ്ഥാനത്തിൽ മാത്രം ആയിരങ്ങളാണ് ഇതുവരെ ചികിത്സതേടിയെത്തിയത്. എറണാകുളം സ്വദേശിയായ ഒരു യുവതി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച സ്വന്തം അനുഭവകഥയാണ് ഇന്ദ്രലുപ്തത്തിന്റെ പ്രശസ്തി ലക്ഷക്കണക്കിന് ആളുകളിൽ എത്തിച്ചത്. കാനഡ, ഇംഗ്ലണ്ട് തുടങ്ങിയയിടങ്ങളിൽ നിന്നും ആളുകൾ കേരളത്തിലെ ന്യൂപാൽ ആയുർവേദ ഡിസ്പൻസറി തേടിയെത്തിയതും ഈ വീഡിയോ കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു. മുടികൊഴിച്ചിൽ കാരണം താൻ അനുഭവിച്ച മനോവിഷമങ്ങളും വൈകാരിക സംഘർഷങ്ങളും അക്കമിട്ട് നിരത്തിയാണ് അവർ വീഡിയോ ചെയ്തിരിക്കുന്നത്.
''തെറ്റായ ഭക്ഷണരീതിയുൾപ്പെടെയുള്ള ജീവിതശൈലിയാണ് അലോപേഷ്യക്ക് കാരണമായ ഫംഗസിന് ശരീരത്തിൽ ഇടം നൽകുന്നത്. രക്തത്തിൽ കലർന്ന് ത്വക്കിലൂടെ സഞ്ചരിക്കുന്ന ഈ ഫംഗസ് തലയിലോ തലയിലൂടെ ശരീരത്തിന്റെ മറ്റേതെങ്കിലുമൊരു ഭാഗത്തോ കേന്ദ്രീകരിക്കുമ്പോഴാണ് അവിടുത്തെ മുടി/രോമം വൃത്താകൃതിയിൽ കൊഴിഞ്ഞുപോകുന്നത്.
ഫംഗസിനെ നിർവീര്യമാക്കുന്നതിനൊപ്പം രക്തം ശുദ്ധീകരിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയുമാണ് ചികിത്സ. മുടികൊഴിച്ചിൽ എത്രതീവ്രമായ അവസ്ഥയിലാണെങ്കിലും കൃത്യമായി ചികിത്സിച്ച് ഭേദമാക്കാം. മരുന്നും ഭക്ഷണ ക്രമീകരണവും ഒരുപോലെ പ്രാധാന്യമുള്ളതാണ്.
എറണാകുളം കടവന്ത്രയിലും ഉദയംപേരൂർ മങ്കായിയിലുമുള്ള ക്ലിനിക്കുകളിൽ എല്ലാ ദിവസവും അലോപേഷ്യക്കും ചികിത്സയുണ്ട്. കൊവിഡ് കാലമായതിനാൽ തിരക്കൊഴിവാക്കാൻ മുൻകൂട്ടി ബുക്കുചെയ്ത് എത്തുന്നതാണ് കൂടുതൽ സൗകര്യം""
- ഡോ. സച്ചിത് റോയ്, ഡയറക്ടർ
കരളിന്റെ ദീർഘായുസിന് ആയുർവേദം
ആയിരക്കണക്കിന് കരൾ രോഗികളെ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തേക്ക് കരുത്തോടെ കൈപിടിച്ചുകയറ്റിയ ആയുർവേദ സ്ഥാപനമാണ് എൻ.കെ.പി വൈദ്യർസ് ലിവർ സ്പെഷ്യാലിറ്റി ക്ളിനിക്.
വൈദ്യ വചസ്പതി എൻ.കെ. പത്മനാഭൻ വൈദ്യരുടെ പുത്രൻ ഡോ. ടി.പി. സച്ചിത് റോയിയും ഭാര്യ ഡോ. അംബികയും രണ്ടു പതിറ്രാണ്ടിലേറെയായി അവിടെ രോഗികളെ പരിചരിക്കുന്നു. എൻ.കെ.പി വൈദ്യരുടെ കൈപ്പുണ്യത്താൽ രൂപംകൊണ്ട 'കാമിലാരി" ആയുർവേദ ഔഷധക്കൂട്ടുകളിലൂടെയാണ് രോഗികളെ ഡോ. സച്ചിത് റോയിയും ഡോ. അംബികയും ചേർന്ന് ആരോഗ്യ സമ്പൂർണ ജീവിതത്തിലേക്ക്കൈപിടിച്ചു കയറ്റുന്നത്. വൈദ്യരുടെ പാരമ്പര്യ ചികിത്സാ രീതികളാണ് ഇന്നും ഡോ. റോയിയും ഡോ. അംബികയും സ്റ്റാഫ് ഡോ. രസ്നയും പിന്തുടരുന്നത്.