congress
ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂരിൽ കോൺഗ്രസിന്റെ പുതിയ മന്ദിരം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേശേരി: ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂരിൽ കോൺഗ്രസിന്റെ പുതിയ ഓഫീസ് അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്തംഗം കെ.ബി. നൈന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.വൈ. വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോമി, മണ്ഡലം പ്രസിഡന്റ് പി.എം.എ. ഷരീഫ് ഹാജി, സന്ധ്യ നാരായണപിള്ള, ആശ ഏലിയാസ്, ബിജു പാറക്ക, ജോഷി വർഗീസ്, രാജേഷ് നെടുവന്നൂർ എന്നിവർ സംസാരിച്ചു.