നെടുമ്പാശേരി: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുന്നുകര തെക്കെ അടുവാശേരി പീടികപ്പറമ്പിൽ അഹമ്മദുണ്ണി (69) മരിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.
തിങ്കളാഴ്ച വൈകിട്ട് കലശലായ കഫക്കെട്ട് ഉണ്ടായതിനെത്തുടർന്ന് ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് പാലപ്രശേരി കബർസ്ഥാനിൽ കബറടക്കി.
ഭാര്യ: ഫാത്തിമ. മക്കൾ: അനീഷ്, അൻസാർ, അബീന. മരുമക്കൾ: റംല, ആയിഷ തസ്‌നി, കബീർ.