function
ശ്രീമൂലനഗരം യൂത്ത് കോൺഗ്രസ്‌ മണ്ഡലം നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ എഴുപത്തിയറാമത് ജന്മദിനാചരണഅനുസ്മരണ പ്രഭാഷണം പി.എൻ.ഉണ്ണികൃഷ്ണൻ നടത്തുന്നു

കാലടി: ശ്രീമൂലനഗരം യൂത്ത് കോൺഗ്രസ്‌ മണ്ഡലം നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ എഴുപത്തിയറാമത് ജന്മദിനാചരണം നടത്തി. അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് അൽഫോൻസാ വർഗീസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് വി വി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റു, കോൺഗ്രസ്‌ നേതാക്കളായ പി കെ സിറാജ്, മഞ്ജു നവാസ് യൂത്ത് കോൺഗ്രസ്‌ നേതാക്കളായ വിപിൻദാസ്, നെൽസൺ പുളിക്ക, ഷമീർ അബ്ദു, കെ എസ് യു ബ്ലോക് സെക്രട്ടറി മുഹമ്മദ് നിസ്സാം, കാസിം മേത്തർ, പി.എം ഷജീർ എന്നിവർ പങ്കെടുത്തു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.