kochupillai
കീഴ്മാട് സർവീസ് സഹകരണ ബാങ്കിൽ അംഗങ്ങൾക്ക് പാതിവിലക്ക് നൽകുന്ന കൊവിഡ് ദുരിതാശ്വാസ കിറ്റ് വിതരണം പ്രസിഡന്റ് കെ.എസ്. കൊച്ചുണ്ണി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് സർവീസ് സഹകരണ ബാങ്കിൽ അംഗങ്ങൾക്ക് പാതിവിലക്ക് നൽകുന്ന കൊവിഡ് ദുരിതാശ്വാസ കിറ്റ് വിതരണം പ്രസിഡന്റ് കെ.എസ്. കൊച്ചുണ്ണി ഉദ്ഘാടനം ചെയ്തു. 800 രൂപ വിലവരുന്ന 15 ഇനം ഭക്ഷ്യവസ്തുക്കൾ 50 ശതമാനം വിലക്കുറവിലാണ് വിതരണം ചെയ്യുന്നത്. ഭരണസമിതി അംഗങ്ങളായ സി.എസ്. അജിതൻ, ഇ.എം. ഇസ്മയിൽ, പി.എ. മുജീബ്, എം.എ. സത്താർ, കെ.എൻ. ധർമ്മജൻ, കെ.കെ. അജിത്ത് കുമാർ, എൻ.ജെ. പൗലോസ്, ലില്ലി ജോയി, സോഫിയ അവറാച്ചൻ, യു.കെ. ബീവി, സെക്രട്ടറി എ.ഐ. സുബൈദ എന്നിവർ സംസാരിച്ചു.