ആലുവ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് (ഐ) മൈനോരിറ്റി വിഭാഗം ആലുവ ബ്ലോക്ക് കമ്മിറ്റി രക്തദാനം സംഘടിപ്പിച്ച് ആഘോഷിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ കെ.പി.സി.സി മൈനോരിറ്റി വിഭാഗം സംസ്ഥാന കോ ഓഡിനേറ്റർ എൻ.എം. അമീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് താഹിർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സാബു പരിയാരത്ത്, ബ്ലോക്ക് ഭാരവാഹികളായ കെ.ഇ ഷാഹിറ, ഷമീർ കല്ലുങ്കൽ, ജോർജ്ജ് ജോൺ, ഷനോജ് എന്നിവർ സംസാരിച്ചു. സംഘടനാ ഭാരവാഹികളായ 20 പേർ രക്തം ദാനം ചെയ്തു