function
ചൊവ്വര രാജീവ്ജി അങ്കണവാടി റോഡ് ഉദ്ഘാടനം അൻവർ സാദത്ത് എം. എൽ. എ നിർവഹിക്കുന്നു

കാലടി: രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാമത് ജന്മദിനത്തിൽ രാജീവ് ഗാന്ധിയുടെ പേരിലുള്ള ചൊവ്വര രാജീവ്ജി അങ്കണവാടി റോഡിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സരള മോഹൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻ മഞ്ജു നവാസ്, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജോണി ,പഞ്ചായത്തംഗം കെ.സി മാർട്ടിൻ എന്നിവർ പങ്കെടുത്തു.