anwar-sadath-mla
രാജീവ് ഗാന്ധിയുടെ 76ാം ജന്മദിനവും അനുസ്മരണവും ആലുവയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76ാം ജന്മദിനവും അനുസ്മരണം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലുവയിൽ സംഘടിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പോൾ ബി. സേവ്യർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.ഒ. ജോൺ അനുസ്മരണ പ്രഭാഷണം നടത്തി.
ദേശീയതലത്തിൽ നടത്തുന്ന 'പ്ലാന്റ് ട്രീ സേവ് ലൈഫ്' എന്ന പരിപാടിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ ഇഷാം വൃക്ഷത്തൈ നട്ട് നിർവ്വഹിച്ചു. നേതാക്കളായ ഹസിം ഖാലിദ്, എം.ടി. ജേക്കബ്, ജോസി പി. ആൻഡ്രൂസ്, ഫാസിൽ ഹുസൈൻ, രഞ്ജു ദേവസി തുടങ്ങിയവർ സംസാരിച്ചു.