കൊച്ചി: നഗരത്തിലെ ഓട്ടോതെഴിലാളികൾക്ക് ഫേസ് ഷീൽഡും സാനിറ്റൈസർ സ്റ്റാൻഡും ലയൺസ് ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. 'ഫൈറ്റ് എഗൻസ്റ്റ് കോവിഡ് 19 ' പദ്ധതിയുടെ ഭാഗമായി വിതരണം ഹൈബി ഈഡൻ എംപി. ഉദ്ഘാടനം ചെയ്തു. എറണാകുളം പ്രസ് ക്ലബിന് ഡിസ്ട്രിക്ട് ഗവർണറുടെ വകയായി ടിവിയും കൈമാറി.
കടൽക്ഷോഭം മൂലം ആലപ്പുഴ തീരവാസികൾക്കായി ഒന്നേകാൽ ലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ നിറച്ച 300 കിറ്റുകളും വിതരണം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഓഫീസിന് മുന്നിൽ വാഹനത്തിന്റെ ഫ്ളാഗ് ഒഫ് ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കാബിനറ്റ് സെക്രട്ടറി അത്താവുദ്ദീൻ, ട്രഷറർ ഷൈൻകുമാർ, പ്രോജക്ട് കോ ഓർഡിനേറ്റർ രാജൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
ജൂലായ് ഒന്നുമുതൽ പെട്ടിമുടിയിലും ചെല്ലാനത്തും ആലപ്പുഴയിലും ഉൾപ്പെടെ 75 ലക്ഷം രൂപ സേവനപ്രവർത്തനങ്ങൾക്ക് ചെലവഴിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണം 23 ന് ഓൺലൈനിൽ നടക്കുമെന്നും ആർ.ജി ബാലസുബ്രഹ്മണ്യൻ പറഞ്ഞു.