അങ്കമാലി: യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി ജന്മദിനാഘോഷംനടത്തി. അങ്കമാലി ടി. ബി ജംഗ്ഷനിൽ നടന്ന പരിപാടി ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു .റോജി. എം. ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി മാത്യു തോമസ്, ബ്ലോക്ക് പ്രസിഡന്റ് കെ. എസ്. ഷാജി, മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ പാറയ്ക്ക, ആന്റീഷ് കുളങ്ങര, ബിജു പൂപ്പത്ത്, സിജു പുളിക്കൽ, റിൻസ് ജോസ്, വിബിൻ ചമ്പന്നൂർ, ഡോൺ തോമസ്, വിലാസ് കുര്യൻ അജിത് എന്നിവർ പങ്കെടുത്തു