കൂത്താട്ടുകുളം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ.76-മത് ജന്മദിനം ആഘോഷിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ടൗണിൽ രാജീവ് ഗാന്ധിയുടെ പ്രതിമയുടെ മുൻപിൽ പുഷ്പാർച്ചനയും ജന്മദിന സമ്മേളനവും നടത്തി. ജന്മദിന സമ്മേളനം ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി. സി ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി അച്യുതൻ നിർവഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കെ.എൻ. അനിയപ്പൻ ജന്മദിന സന്ദേശം നൽകി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെൻ.കെ.മാത്യു,തോമസ് പീച്ചിയിൽ,കെ.ആർ സോമൻ തങ്കച്ചൻ, പാലോലികുന്നേൽ. ജോർജ് വിളയകാട്ട്,സൈമൺ അരഞ്ഞണിയിൽ എന്നിവർ നേതൃത്വം നൽകി.