കോലഞ്ചേരി: സഫലം പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് താലൂക്കിലെ പരാതികൾ പരിഹരിക്കുന്നതിനായി കളക്ടർ ഓൺലൈൻ അദാലത്ത് സംഘടിപ്പിച്ചു. പുത്തൻകുരിശ് വില്ലേജ് ഓഫീസിൽ താത്കാലിക തസ്തികയിൽ ജോലിക്ക് പ്രവേശിച്ച വടവുകോട് ചെമ്പിയത്തിൽ സോണിയക്ക് ശമ്പളം അനുവദിക്കാൻ അദാലത്തിൽ തീരുമാനമായി. 24 പരാതികളാണ് ആകെ ലഭിച്ചത്. അതിൽ ഏഴ് പരാതികൾ തീർപ്പാക്കുകയും 17 എണ്ണം ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്തു.