കൊച്ചി: ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ തടയുന്നതിനായി ടി.ഡി റെസിഡൻസ് അസോസിയേഷൻ ഡ്രൈഡേ ആചരിച്ചു. ഇതോടനുബന്ധിച്ച് ശുചിത്വം, ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖ വീടുകളിൽ വിതരണം ചെയ്തു. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാർ, കുമ്പളം രവി, എലൂർ ഗോപിനാഥ്, ഗോപിനാഥ കമ്മത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജി. മധു എന്നിവർ സംസാരിച്ചു.