കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി രണ്ടായിരത്തോളം പേർക്ക് വിത്ത് ,ഗ്രോബാഗ്, വളം അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രൊമോഷൻ കൗൺസിലുമായി ചേർന്നാണ് 'പൂത്തൃക്കക്ക് ഒരു കർഷക ശ്രീമതി ' എന്ന സംരഭം ആരംഭിച്ചത്. വടയമ്പാടിയിൽ പഞ്ചായത്തംഗം ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.കെ.കെ സജീവ്, കാർത്യായനി തങ്കപ്പൻ, ആനി ജെയിംസ്, ഷാൽബി സജി,രാധാമണി രവി, രേഖ സജീവ് ,സുബി എബി തുടങ്ങിയവർ നേതൃത്വം നൽകി.