കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വർഷത്തേയ്ക്ക് നടത്തിപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കേരള പ്രദേശ് ഗാന്ധിദർശൻ വേദി പ്രതിഷേധിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനിൽ, എം.എസ് ഗണേശ്, ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, അഡ്വ. ജി. മനോജ് കുമാർ, ഡോ. പി.വി. പുഷ്പജ മമ്പുഴക്കരി, വി.എസ്. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.