benthipoovu-chedamangalam
ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിക്കുന്നു

പറവൂർ: ചേന്ദമംഗലത്തെ കൈത്തറി ഗ്രാമത്തിൽ ചെണ്ടുമല്ലി പൂവ് വസന്തം. ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച കൃഷിയിലൂടെയാണ് ഗ്രാമത്തിലെ വീടുകളിൽ ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു. പതിനെട്ടാം വാർഡിൽ ചേന്ദമംഗലം കൃഷിഭവൻ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു പുഷ്പ കൃഷി. വാർഡിൽ ആയിരത്തിലധികം തൈകളാണ് കൃഷിഭവൻ ഹരിത ഇകോഷോപ്പ്‌ വഴി നൽകിയത്. തൈകളും ജൈവവളവും സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. ഓണക്കാലമടുത്തതോടെ പൂക്കൾക്ക് നല്ല ഡിമാന്റുണ്ടാകുമെന്ന വിശ്വാസത്തിലാണ് പൂകൃഷിക്കാർ . ചെണ്ടുമല്ലി പൂക്കൾ ഏകദേശം നാല് ടൺ വരെ പഞ്ചായത്തിൽ പ്രദേശത്ത് ഉത്പാദിപ്പിക്കപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കുമ്പുറം ചിറപ്പുറത് ബൈജുവിന്റെ കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് പൂക്കൾ പറിച്ച് ഉദ്ഘാടനം ചെയ്തു. നിത സ്റ്റാലിൻ, ഗീതാ സന്തോഷ്, ബബിത ദിലീപ്, റിനു ഗിലീഷ്, രശ്മി അജിത്ത്കുമാർ, കൃഷി ഓഫീസർമാരായ പി.സി. ആതിര, പി.ജി. ജിഷ, എ.ജെ. സിജി തുടങ്ങിയവർ പങ്കെടുത്തു.