ആലുവ: എടത്തല അൽ അമീൻ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെയും അലുമിനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഓൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാം 25ന് സമാപിക്കും. അൽ അമീൻ കോളേജിലെ പൂർവ വിദ്യാർത്ഥികളായ ഐ.ഐ.ടി അടക്കമുള്ള കേന്ദ്ര യൂണിവേഴ്‌സിറ്റികളിൽ പഠിച്ചവരും ഉന്നത സ്ഥാപനങ്ങളിൽ ജോലി നേടിയവരുമാണ് സംഘാടകർ. 'ലുക്കിങ് ഗ്ലാസ്' എന്ന പരിപാടി ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് വിവിധ കോഴ്‌സുകളുടെ സാധ്യതകളും ഉപരിപഠനത്തെ കുറിച്ചും പരിചയപ്പെടുത്തും.വിവരങ്ങൾക്ക്: 9995139572, 9846524061.