vyapari
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി നടപ്പാക്കുന്ന ഫാമിലി ഹെൽത്ത് ഇൻഷുറൻസിന്റെ ധാരണാപത്രം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബിൽ നിന്നും സ്റ്റാർ ഹെൽത്ത് എറണാകുളം ഏരിയയ്ക്കുവേണ്ടി ബ്രാഞ്ച് മാനേജർ ധനൂപ് ടി ശിവദാസൻ ഏറ്റുവാങ്ങുന്നു.

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് കൊവിഡ് കവറേജ് ഉൾപ്പെടെയുള്ള സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കി. സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസുമായി ചേർന്ന് 5 ലക്ഷം രൂപയ്ക്കുള്ള ഫാമിലി ഹെൽത്ത് ഇൻഷ്വറൻസാണിത്. ബ്രാഞ്ച് മാനേജർ ധനൂപ് ടി. ശിവദാസൻ, സെയിൽസ് മാനേജർ കെ.കെ. നാരായൺ ദാസ്, ഹെൽത്ത് അഡ്വൈസർ വി.പി. മോഹനൻ എന്നിവർ ജില്ലാ പ്രസിഡന്റ് പി.സി ജേക്കബിൽ നിന്ന് ധാരണാപത്രം ഏറ്റുവാങ്ങി. ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, ജില്ലാ സെക്രട്ടറി ജിമ്മി ചക്കിയത്ത്, എറണാകുളം മേഖലാ സെക്രട്ടറി സുരേഷ്ഗോപി എന്നിവരും പങ്കെടുത്തു.