പള്ളുരുത്തി: രാജീവ്ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് മൈനോരിറ്റി വിഭാഗം ഇടക്കൊച്ചി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. പള്ളുരുത്തിയിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ഇ.എ. അമീൻ ഉദ്ഘാടനം ചെയ്തു. ടി.എ. സിയാദ് അദ്ധ്യക്ഷത വഹിച്ചു. പനയപ്പിള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കപ്പലണ്ടി മുക്കിൽ ഡി.സി.സി അംഗം എം.എ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ടി.കെ. അനസ് അദ്ധ്യക്ഷത വഹിച്ചു. ചക്കാമാടം ജംഗ്ഷനിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ്പി.എം. അസ്ലം ഉദ്ഘാടനം ചെയ്തു. ടി.എ. ഖലീൽ അദ്ധ്യക്ഷത വഹിച്ചു .പള്ളുരുത്തി കോണം കോൺഗ്രസ് കമ്മറ്റി നടത്തിയ പരിപാടി ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ ഉദ്ഘാടനം ചെയ്തു. എം.എ. ജോസി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം നടത്തിയ പരിപാടി എ.എസ്. ജോൺ ഉദ്ഘാടനം ചെയ്തു.