നെടുമ്പാശേരി: കൊവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശമാക്കാൻ തീരുമാനം. പ്രസിഡന്റ് ദിലീപ് കപ്രശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രം തുറന്ന് പ്രവർത്തിക്കാവു. ഹോട്ടലുകൾ പാഴ്‌സൽ സർവീസ് ഉൾപ്പെടെ രാത്രി 9 മണി വരെ തുറന്ന് പ്രവർത്തിക്കാവു. മാസ്ക്, സോപ്പ്/സാനിറ്റൈസർ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിർബന്ധമാണ്. കടയിലും മറ്റും വരുന്നവരുടെ പേര്, ഫോൺ നമ്പർ ഉൾപ്പെടെ കൃത്യമായും എഴുതി സൂക്ഷിക്കണം. നിർദ്ദേശങ്ങൾ കർശനമായി പാലിക്കാത്തവർക്കെതിരെ 10000 രൂപ പിഴ ഈടാക്കും.