ആലുവ: ദേശീയപാതയിൽ വർഷങ്ങളായി കാൽനട യാത്രികർക്കും വാഹന യാത്രികർക്കും ദുരിതം വിതക്കുന്ന തോട്ടക്കാട്ടുകര, സെമിനാരിപ്പടി ഭാഗത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകും. ഇതിന്റെ ഭാഗമായി ദേശീയപാത അധികൃതർ ഇന്നലെ സ്ഥലം സന്ദർശിച്ചു.
നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, കൗൺസിലർമാരായ ശ്യാം പദ്മനാഭൻ, പി.സി. ആന്റണി, ലീന ജോർജ്, റെജീഷ് (നാഷണൽ ഹൈവേ), മുനിസിപ്പൽ അസി. എൻജിനിയർ അനീഷ് സത്യൻ, സോണി സെബാസ്റ്റിൻ എന്നിവർ പങ്കെടുത്തു.
സ്ഥലം സന്ദർശിച്ചു
അടിയന്തിരമായി തോട്ടക്കാട്ടുകര കവല മുതൽ പറവൂർ കവല വരെയുള്ള ഭാഗത്ത് ഇരുവശവും കാന നിർമ്മിക്കുന്നതിനും തോട്ടക്കാട്ടുകര മുതൽ പറവൂർ കവല വരെ എൻ.എച്ച് ഏറ്റെടുത്ത സ്ഥലത്ത് സർവീസ് റോഡ് പണിയണമെന്നും നഗരസഭ അധികൃതർ എൻ.എച്ച് അധികൃതരോട് ആവശ്യപ്പെട്ടു. സെമിനാരിപടിയിൽ അണ്ടർപാസിന്റെ വലിപ്പം കൂട്ടണമെന്നും ആവശ്യപ്പെട്ടു.