co

കൊച്ചി: ജില്ലയിൽ ഇന്നലെ 150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 143 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഏഴുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 121 പേർ രോഗമുക്തി നേടി. 1002 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1478 പേരെ ഒഴിവാക്കി.

പ​ശ്ചി​മ​കൊ​ച്ചി​യി​ൽ​ ​ഇ​ന്ന​ലെ​ ​മാ​ത്രം​ ​41 ​ ​കേ​സു​ക​ളു​ണ്ടാ​യി.​ ​ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലും​ ​മ​ട്ടാ​ഞ്ചേ​രി​യി​ലു​മാ​യി​ ​ഇ​ന്ന​ലെ​ 24​ ​പേ​ർ​ക്ക് ​രോ​ഗ​ ​ബാ​ധ​ ​ഉ​ണ്ട്.​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ ​ക​രു​വേ​ലി​പ്പ​ടി​ ​ഗ​വ.​ആ​ശു​പ​ത്രി​യി​ലെ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​നും​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.വ്യാ​പ​നം​ ​കൂ​ടി​യ​തോ​ടെ​ ​തോ​പ്പും​പ​ടി​ ​ഇ.​എ​സ്.​ഐ​ ​റോ​ഡും​ ​അ​ട​ച്ചു​ ​പൂ​ട്ടി.​ ​

 നിരീക്ഷണത്തിലുള്ളവർ: 15,531

 വീടുകളിൽ: 13,406

 കൊവിഡ് കെയർ സെന്റർ: 196

 ഹോട്ടലുകൾ: 1929

 കൊവിഡ് രോഗികൾ: 1729

 ലഭിക്കാനുള്ള പരിശോധനാഫലം: 1107

 4ആരോഗ്യ പ്രവർത്തകർക്ക് രോഗം

കൂടുതൽ രോഗികളുള്ള സ്ഥലം

 പള്ളുരുത്തി: 13

 ഫോർട്ടുകൊച്ചി: 13

 ആലുവ: 12

 മട്ടാഞ്ചേരി: 11

 ചെങ്ങമനാട്: 07

 കോതമംഗലം: 04

 തോപ്പുംപടി: 04

 എറണാകുളം: 03

 ഏലൂർ: 03

 മുളവുകാട‌്: 03

 വെങ്ങോല: 03

 കൺട്രോൾ റൂം നമ്പർ
0484- 2368802/ 2368902/ 2368702