കൊച്ചി: കോടതി ഉത്തരവു നടപ്പാക്കാൻ യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളികൾ ഏറ്റെടുക്കാൻ സ്വീകരിക്കുന്ന നടപടിയിൽ സംഘർഷവും ബലപ്രയോഗവും കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനവും നിർഭാഗ്യകരവും ഉത്കണ്ഠാജനകവുമാണെന്ന് സീറോ മലബാർസഭ സിനഡ് യോഗം അഭിപ്രായപ്പെട്ടു.

കൂടുതൽ പ്രശ്‌നങ്ങളുണ്ടാകുമെങ്കിൽ കോടതിഉത്തരവുകൾ നടപ്പാക്കാൻ ന്യായമായ സാവകാശം അനുവദിക്കുന്നത് അഭികാമ്യമാണ്. കൂടുതൽ സമയം ആവശ്യമെങ്കിൽ കോടതിയെ ബോദ്ധ്യപ്പെടുത്താൻ അധികാരികളും കക്ഷികൾക്കും കഴിയണം. കൊവിഡ് മൂലം ജനങ്ങൾ കഷ്ടപ്പെടുകയും സമൂഹം ഗുരുതരമായ അപകടഭീഷണി നേരിടുകയും ചെയ്യുമ്പോൾ ബലപ്രയോഗം ഒഴിവാക്കി അനുരഞ്ജനത്തിന്റെ മാർഗം സ്വീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് സിനഡ് നിർദേശിച്ചു.