കൊച്ചി: കൺസൾട്ടൻസി നിയമനങ്ങളിലും സ്വർണക്കടത്ത്, ലൈഫ് മിഷൻ വിഷയങ്ങളിലും മുഖ്യമന്ത്രിക്ക് നിലപാട് മാറ്റേണ്ടിവരുന്നത് അഴിമതിയുടെയും അനധികൃത ഇടപാടുകളുടെയും ഫലമാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആർ.എസ്.പി. ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ. റെജികുമാർ, അഡ്വ. ജെ. കൃഷ്ണകുമാർ, കെ.എം. ജോർജ്, എസ്. ജലാലുദ്ദിൻ,വി.ബി. മോഹനൻ, അജിത് പി. വർഗീസ്, പി.ടി. സുരേഷ് ബാബു, എ.എസ്. ദേവപ്രസാദ്, അഡ്വ. ശ്രീകാന്ത് എസ്. നായർ എന്നിവർ പ്രസംഗിച്ചു.