കൊച്ചി: കൊങ്കണി മാന്യതാ ദിനാചരണം നടന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ ഗൗഢ സാരസ്വത ക്ഷേമസഭ കേരള അദ്ധ്യക്ഷൻ പി. രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഭജൻ സാമ്രാട്ട് വി. ഹരി പൈ, ഭജനകോകിലം മീരാ ലക്ഷ്മണ റാവു, കാഞ്ചികാമകോടി ആസ്ഥാന വിദ്വാൻ ഗണേശ് പ്രഭു എന്നിവരെ ആദരിച്ചു. അക്ഷതാ പ്രഭു, ലയ പ്രദിഭ സുമിത്ത് എസ്. നായ്ക്ക്, ബി. പ്രകാശ് കമ്മത്ത്, എം. സുരേഷ് പ്രഭു, കീർത്തനക്കാർ ആർ. രാജേഷ് പ്രഭു , കുമാരി മേധ എൽ. റാവു, മീര എൽ. റാവു, പ്രേമലതാ റാവു എന്നിവർ ഭജനാലാപം നടത്തി.