reghuvaran
മത്സ്യത്തൊഴിലാളി സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോണസ് വിതരണം മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി.രഘുവരൻ ഉദ്ഘാടനം ചെയ്യൂന്നു.

തൃപ്പൂണിത്തുറ: ഉദയംപേരൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ബോണസും ഓണക്കിറ്റും നൽകി. സംഘം മാർക്കറ്റിൽ നടന്ന ചടങ്ങിൽ വച്ച് മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗവും സംഘം പ്രസിഡന്റുമായ ടി. രഘുവരൻ ബോണസ് വിതരണം ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് പി.ആർ. തങ്കപ്പൻ, സെക്രട്ടറി ദീപ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സംഘത്തിന്റെ മത്സ്യമാർക്കറ്റിൽ മത്സ്യവില്പന നടത്തുന്ന തൊഴിലാളികൾക്കാണ് ബോണസും കിറ്റും നൽകിയത്.