കൊച്ചി: പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക,റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെ‌ഡറേഷൻ (കെ.എസ്. വൈ.എഫ് ) സംസ്ഥാന നേതാക്കൾ എറണാകുളത്ത് ഏകദിന ഉപവാസം സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കുന്ന പ്രതിഷേധ സമരം ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്യും. കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് തോമസ് കോറശേരി അദ്ധ്യക്ഷത വഹിക്കും.