കൊച്ചി: ഡിജിറ്റൽ ഇന്ത്യയുടെ ആർക്കിടെക്ട് ആയിരുന്നു മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സി ഓഫീസിൽ നടന്ന സദ്ഭാവനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണത്തിലൂടെ സാധാരണക്കാരായ മനുഷ്യരുടെ കൈകളിലേക്ക് അധികാരം എത്തിച്ചതിന് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ഹൈബി പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി അദ്ധ്യക്ഷത വഹിച്ചു.
കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, അജയ് തറയിൽ, എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ,
കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈൻ, ടോണി ചമ്മിണി, അബ്ദുൾ ലത്തീഫ്, ആർ. ചെല്ലമ്മ, ഇക്ബാൽ വലിയവീട്ടിൽ,കെ.വി.പി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.