paniyeli

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു

കൊച്ചി: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇനി കാടു കയറാം. കാട്ടിനുള്ളിൽ സവാരി നടത്താം. മണ്ണിന്റെയും പ്രകൃതിയുടെയും സ്വാഭാവികത ആസ്വദിക്കാം. ശുദ്ധവായുവും ശ്വസിക്കാം. കൊവിഡ് മൂലം അടച്ച വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറന്നു. കർശന നിബന്ധനകളോടെ സഞ്ചാരികൾക്ക് പ്രവേശിക്കാം. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. ക്യൂ ഒഴിവാക്കും. ജില്ലയിലെ കേന്ദ്രങ്ങളിൽ ഇതുവരെ ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല.

നിയന്ത്രണങ്ങൾ

കാട്ടിൽ കയറാൻ

ബാധിച്ചത് വനത്തെ ആശ്രയിക്കുന്നവരെ

ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവർത്തനം നിലച്ചത് വനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ദുർബല വിഭാഗക്കാരായ 2,000 പേരെ പ്രത്യക്ഷമായും 70,000 കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചിരുന്നു. ഇക്കാര്യവും കണക്കിലെടുത്താണ് അഞ്ചു മാസത്തിന് ശേഷം കേന്ദ്രങ്ങൾ തുറക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

എറണാകുളത്തെ കേന്ദ്രങ്ങൾ

പാണിയേലിപ്പോര്

പെരുമ്പാവൂരിന് സമീപം. വെള്ളച്ചാട്ടം, പെരിയാറിന് ഇരുവശത്തും വനമേഖലകൾ

മുളങ്കുഴി

മലയാറ്റൂരിന് സമീപം. പെരിയാർ തീരം. വെള്ളച്ചാട്ടം, മഹാഗണിത്തോട്ടം

കോടനാട്

ആനവളർത്തൽ കേന്ദ്രം, മിനി മൃഗശാല, ട്രെക്കിംഗ്

മംഗളവനം

എറണാകുളം നഗരത്തിനുള്ളിൽ. പക്ഷിസങ്കേതം, ചെറുവനം

തട്ടേക്കാട്

കോതമംഗലത്തിന് സമീപം. പക്ഷിസങ്കേതം, ബോട്ടിംഗ്

ഭൂതത്താൻകെട്ട്

കോതമംഗലത്തിന് സമീപം. അണക്കെട്ട്, ബോട്ടിംഗ്, ട്രക്കിംഗ്