പട്ടിമറ്റം: കുന്നത്തുനാടു പഞ്ചായത്തിലെ എട്ടാം വാർഡിൽ ദമ്പതികളായ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ മക്കളിൽ ഒരാൾക്കും രോഗ ബാധ സ്ഥിരീകരിച്ചു. ഏഴാം വാർഡിൽ പെട്രോൾ പമ്പിനടുത്ത് വാടക വീട്ടിൽ കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ഗർഭിണിയായ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രസവത്തിനു മുന്നോടിയായി നടന്ന പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഭർത്താവിന്റെ സമ്പർക്ക പട്ടിക ആരോഗ്യ വിഭാഗം തയ്യാറാക്കി വരികയാണ്.