covid
ഫോട്ടോഗ്രാഫി ദിനത്തിൽ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്.സ്കൂളിന്റെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് നിങ്ങൾ കണ്ട കാഴ്ച എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ജില്ലാതലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനം നേടിയ ഫോട്ടോ.

മൂവാറ്റുപുഴ: ലോകഫ്രാട്ടോഗ്രാഫി ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ എല്ലാ വി.എച്ച്.എസ്. ഇ, എൻ.എസ്.എസ് യൂണിറ്റുകളിലെയും വോളന്റീയേഴ്സിനെയും പ്രോഗ്രാം ഓഫീസർമാരെയും ഉൾപ്പെടുത്തി കൊണ്ട് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. കൊവിഡ്കാലത്ത് നിങ്ങൾ കണ്ട കാഴ്ച എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ഇരുന്നൂറോളം ഫോട്ടോകൾ വിദ്യാർത്ഥികൾ അയച്ചിരുന്നു. അതിൽ നിന്നും മികച്ചവയ്ക്ക് സമ്മാനമായി മൊബൈൽ റീ ചാർജ് ചെയ്യാനുള്ള തുക നൽകി.

ഒന്നാം സമ്മാനം അഞ്ജന ജോസ്(എൻ.ഐ.വി.എച്ച്.എസ്.എസ്). മാറമ്പള്ളി, രണ്ടാം സമ്മാനം ദീപ്തി,വി.(എച്ച്. എസ്. എസ്. മാതിരപ്പിള്ളി), മൂന്നാം സമ്മാനം സുജിത് സുനിൽ (വി.എച്ച്.എസ്.എസ്. നേര്യമംഗലം), മീനാക്ഷി.എസ്, (കെ. പി. എം. വി.എച്ച്.എസ്.സ്കൂൾ പൂത്തോട്ട).എന്നിവർ നേടി. നാഷണൽ സർവീസ് സ്കീം വി.എച്ച്.എസ്.ഇ വിഭാഗം സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിത് പി. ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ ഡോ.വിപുൽ മുരളിയും, പി.എ.സി മെമ്പർ ഐഷാ ഇസ്മയിൽ , പ്രിൻസിപ്പൽ റോണി മാത്യു, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോഗ്രാഫി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തി കൊണ്ട് സെയ്യദ് ഷിയാസ് മിർസ, സി.ആർ പുഷ്പ, അമ്പു കുറ്റിച്ചൽ, ഗ്രിഗറി ജോൺ എന്നിവർക്ക് ഫോട്ടോ രത്ന പുരസ്കാരം നൽകി ആദരിച്ചു.