കളമശ്ശേരി: ചരിത്രപ്രസിദ്ധമായ തൃക്കാക്കര മഹാക്ഷേത്രത്തിൽ ഇക്കുറി ഉത്സവ ആഘോഷങ്ങൾ കൊവിഡ് സാഹചര്യത്തിൽ ക്ഷേത്ര ചടങ്ങുകളിലായി ചുരുക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവോണ മഹോത്സവം 22 ശനി രാത്രി 8 ന് കൊടികയറി, 31 ന് തിരുവോണ നാളിൽ വൈകീട്ട്ആറാട്ടോടുകൂടി സമാപിക്കും.