തൃക്കാക്കര: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത നഗരസഭ കൗൺസിലർക്ക് ക്രൂരമർദ്ദനം. തൃക്കാക്കര നഗരസഭയിലെ രണ്ടാം വാർഡ് കൗൺ​സിലർ അജ്ജുന ഹാഷിമിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ സംഭവം. ശാന്തിനഗർ സ്വകാര്യ ഫ്‌ളാറ്റിന് സമീപം മദ്യപാനവും, ശരീരപ്രദർശനവും നടത്തുകയായിരുന്നു.

ഫ്‌ളാറ്റുകാരുടെ പരാതിയെത്തുടർന്ന് കൗൺസിലറും മകനുമായി സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരടങ്ങുന്ന സംഘത്തിന്റെ ആക്രമണം. അജ്ജുന ഹാഷിമിന്റെ കൈക്ക് പരിക്കേറ്റു. കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ ആഷിക്കിനെയും സുഹൃത്തിനെയും നാട്ടുകാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയെങ്കിലും പൊലീസ് പിന്നീട് വിട്ടയക്കുകയായിരുന്നതായി കൗൺസിലർ പറഞ്ഞു.