bamboo
ഓച്ചൻ തുരുത്ത് പനമ്പു നെയ്ത്തുകേന്ദ്രത്തിൽ മുള കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നു

കാലടി: കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷൻ ചേരാനല്ലൂർ ഓച്ചാൻ തുരുത്ത് പനമ്പ് നെയ്ത്തിൽ നിന്നും കരകൗശല ഉത്പന്ന നിർമ്മാണം ആരംഭിച്ചു. പൂയംകുട്ടി വനമേഖലയുടെ ഈറ്റക്കാടുകൾ ആയിരക്കണക്കിനു ജനങ്ങളുടെ ഉപജീവനമാണ് പ്രദാനം ചെയ്യുന്നത്. പനമ്പ് വ്യവസായത്തിൽ നിന്നും ബാംബു ബോർഡിലേക്കും ഇപ്പോൾ കരകൗശല വസ്തു നിർമ്മാണത്തിലേക്കും ബോർഡും ജീവനക്കാർ സജീവമായി.സ്ത്രീകളടക്കം നാല്പത്തിയഞ്ചു പേർ ദൈനംദിനം ജോലിക്കായി എത്തുന്നു. ‌

ഓണവിപണി ലക്ഷ്യമാക്കി വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ തിരക്കിട്ട നിർമ്മാണത്തിലാണ് തൊഴിലാളികൾ.എന്നാൽ കൊവിഡ് രോഗവ്യാപനം ഉത്പന്നങ്ങളുടെ വിപണത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ചെയർമാൻ കെ.ജെ.ജേക്കബ്, എം.ഡി.അബ്ദുൾ റഷീദ് എല്ലാ സഹായവും തൊഴിലാളികൾക്കും, കേന്ദ്രത്തിനും നൽകി വരുന്നു.

ഉല്പന്നങ്ങൾ

പൂക്കുട, പെൻഹോൾഡർ, ഫ്രൂട്ട്സ് ട്രേ, ഫ്ളവർവെയ്സ്, ഫോൾഡർ ഫയൽ, ഫയൽ ട്രേ, ടാഗ്‌ ഫയൽ ,ലാമ്പ്ഷെയ്ഡ്, ബാംബു സ്റ്റാർ

പരിശീലനം നേടാം

മുതിർന്ന സ്ത്രീകളും ,പുരുഷന്മാരും പരിശീലനം നേടുന്നുണ്ട്. ഉപരിപഠനത്തിനായി കാത്തിരിക്കുന്ന പെൺകുട്ടികൾ നിത്യേന കേന്ദ്രം സന്ദർശിച്ച് കരകൗശല വസ്തു നിർമ്മാണത്തിൽ പരിശീലനം നേടുന്നതായി ട്രെയിനി ബിന്ദുഷാജി പറഞ്ഞു. സി.ഡി.വർഗ്ഗീസ്, ബിന്ദുഷാജി എന്നിവർ തൊഴിലാളികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്നത്.