kklm
വാളിയപ്പാടം ജംഗ്ഷനിൽ പ്രതിഷേധ ധർണ പിറവം എം.എൽ.എ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

തിരുമാറാടി: എൽ.ഡി.എഫ് സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമാറാടിയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി.വാളിയപ്പാടം ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മായ കെ.എസ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു മടക്കാലിൽ, എം സി തോമസ്, നെവിൻ ജോർജ്, കുഞ്ഞപ്പൻ പൈങ്കിളി, ബിജു തറമഠം, ബാബു കുട്ടംതടം, പ്രിൻസ് വെളളാങ്കൽ, ജോർജ് കല്ലോലിക്കൽ എന്നിവർ സംസാരിച്ചു.