കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ 'കൊവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ പി. എൻ. സജിമോൻ നിർവഹിച്ചു. പി.ടി. എ. പ്രസിഡന്റ് പി. ബി. സാജു മാഗസിൻ ഏറ്റുവാങ്ങി. പത്രാധിപസമിതി അംഗങ്ങളായ ലിറ്റിൽ കൈറ്റുകൾ അനാമിക കെ.എസ്, അതുല്യ ഹരി, പാർവതി ബി. നായർ, പി.ടി.എ കമ്മിറ്റി അംഗം കെ. പി. സജികുമാർ, ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ് എന്നിവർ പങ്കെടുത്തു. കൊവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്.