പാമ്പനാർ : ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് (എയ്ഡഡ്) കോളേജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.കോം ഓഫീസ് മാനേജ്‌മെന്റ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് എന്നീ കോഴ്‌സ്‌കളിൽ കമ്മ്യൂണിറ്റി ക്വാട്ട (ഈഴവ വിഭാഗം )അപേക്ഷ നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 24 ന് വൈകിട്ട് 4 ന് മുൻപായി തപാൽവഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം എം.ജി സർവകലാശാല ക്യാപ് രജിസ്‌ട്രേഷന്റെ കോപ്പിയും, എസ്. എസ്. എൽ. സി, പ്ലസ് ടു സർട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷ ഫീസായ 55 രൂപയുടെ ഡി. ഡി എസ്.ബി.ഐ പീരുമേട് ബ്രാഞ്ചിൽ മാറത്തക്കവിധം സമർപ്പിക്കണം. ഫീസ് ഇല്ലാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിശദവിവരം കോളേജ് വെബ്സൈറ്റിൽ: www.sntascpambanar.in.