klm
കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബ് നടപ്പിലാക്കുന്ന സേവന പ്രവർത്തനങ്ങൾ ഡോ: ജോസഫ് മനോജ് ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുള്ള വിവിധ സേവന പ്രവർത്തനങ്ങൾ റോട്ടറി ഭവനിൽ നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് വൈസ് ഗവർണ്ണർ ഡോ: ജോസഫ് മനോജ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വിദ്യഭ്യാസത്തിനായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വിദ്യാഭർശൻ പ്രോജക്ട് മുഖേന ടിവികൾ, ഡയബെറ്റിക് രോഗികൾക്ക് പരിശോധനക്കാവശ്യമായ ഗ്ലൂക്കോമീറ്ററുകൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സാനിറ്റൈസറും സ്റ്റാൻഡും ചടങ്ങിൽ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.വി എൽദോ, സെക്രട്ടറി ജോർജ്ജ് എടപ്പാറ, കെ.ഒ.ഷാജി, ലൈജു ഫിലിപ്പ്, ടി.പി.മേരീ ദാസൻ, ഷാജു ആന്റണി, ബിനോയി തോമസ്, സണ്ണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.